photo

നെയ്യാറ്റിൻകര: കെ.പി.സി.സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എം.വേണുഗോപാലൻ തമ്പി നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം 1059 ദിനങ്ങൾ പിന്നിട്ട ദിവസത്തെ ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം മറിയ ഉമ്മൻ നിർവഹിച്ചു. ഭക്ഷണം എത്തിച്ചത് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളറട ശ്യാം ആണ്. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, ആർ.ഒ.അരുൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സി.സെൽവരാജ്, മുൻ ബ്ലോക്ക് പ്രസിഡന്റ്‌ വെൺപകൽ അവനീന്ദ്ര കുമാർ, ഗോപാലകൃഷ്ണൻ നായർ, അഹമ്മദ് ഖാൻ, ജി.ഗോപകുമാർ, ജി.സുഗുണൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനിത, റ്റി.കെ തുഷാര, വി.പി.ഷിനോജ്, ശിവപ്രസാദ്, ജാഫർ തുടങ്ങിയവർ പങ്കെടുത്തു.