നെയ്യാറ്റിൻകര:നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് നാർഡിന്റെ പ്രതിമാസ സാംസ്കാരിക പരിപാടികളുടെ ഭാഗമായി അമ്മമനസ് സൗഹൃദസദസും രോഗപ്രതിരോധവാരത്തോടനുബന്ധിച്ച് ശില്പശാലയും സംഘടിപ്പിച്ചു.നെയ്യാറ്റിൻകര നഗരസഭയുടെ പുത്തനമ്പലം പകൽവീട്ടിൽ തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ ഉദ്ഘാടനം ചെയ്തു.നാർഡ് വൈസ് ചെയർമാൻ ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രാജി.ആർ.നായർ,രോഗ പ്രതിരോധ ക്ലാസിന് നേതൃത്വം നൽകി. നഗരസഭ സ്ഥിരം സമിതി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർ പ്രസന്നകുമാർ,എൻ.നാസർ,അതുൽ കമുകിൻകോട്,ലാജി ദാസ്,അനീഷ് തുടങ്ങിയവർ സംസാരിച്ചു.