തിരുവനന്തപുരം: ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ ഇന്റർ കോളേജിയേറ്റ് ടെക്നോ- കൾച്ചറൽ ഫെസ്റ്റ്, ഇല്യുമാനിറ്റി, കൊളോക്കിയം,കോളേജ് ഡേ എന്നിവയുടെ സംയുക്ത സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പഠനത്തിലും കലാ കായിക രംഗത്തും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും മികച്ച അദ്ധ്യാപകർക്കുമുള്ള അവാർഡുകളും സർട്ടിഫിക്കറ്റും ഗവർണർ വിതരണം ചെയ്തു.
വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ ജി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.റൂബൻ ദേവ പ്രകാശ് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ് നന്ദിയും പറഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്റർ കോളേജിയേറ്റ് ടെക്നോ- കൾച്ചറൽ ഫെസ്റ്റിൽ രാജ്യത്തെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.