ss

രഹസ്യ വിവാഹം കഴിച്ചെന്ന വാർത്തയോട് പ്രതികരിച്ച് തമിഴ് താരങ്ങളായ ജയ് യും പ്രഗ്യ നാഗ്രയും . ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു എന്ന കുറിപ്പോടെ ജയ്‌യും പ്രഗ്യ നാഗ്രയും പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വാർത്തകൾക്ക് ആധാരം. നെറ്റിയിൽ സിന്ദൂരവും താലിയും അണിഞ്ഞ് ജയ്ക്കൊപ്പം ഇരിക്കുന്ന പ്രഗ്യയെ ചിത്രത്തിൽ കാണാം. ഇരുവടെയും കൈയിൽ പാസ്പോർട്ടും ഫ്ളൈറ്റ് ടിക്കറ്റും ഉണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന രീതിയിൽ വാർത്തകൾ പരന്നു. ഇന്നലെ പ്രതികരണവുമായി ജയ്‌യും പ്രഗ്യയെ എത്തി . താൻ നയന്റീസ് കിഡ് ആയ സിംഗിൾ ആണ് എന്ന് ജയ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം കാണാൻ എത്തിയപ്പോൾ പകർത്തിയ ചിത്രം എന്നാണ് പ്രഗ്യയുടെ പോസ്റ്റ്. താൻ ഇപ്പോഴും അവിവാഹിതയാണെന്നും പ്രഗ്യ കുറിച്ചു.

അതേസമയം ബേബി ആൻഡ് ബേബി എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് ഇരുവരും.