കിളിമാനൂർ:കരേറ്റ് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും മേടമകയിരം ഉത്സവവും 4 മുതൽ 11 വരെ നടക്കും.4 ന് രാവിലെ 11ന് തൃക്കൊടിയേറ്റ്. വൈകിട്ട് 7ന് കരേറ്റ് ഓംകാരം തിരുവാതിര സംഘത്തിന്റെ തിരുവാതിര,7.30 ന് ദക്ഷ നൃത്ത സന്ധ്യ, രാത്രി 9 ന് തിരുവനന്തപുരം സെഞ്ച്വറിയുടെ കാളിയൻ,5 ന് രാവിലെ 10ന് നാഗരുപൂജ,11.30 ന് സമൂഹസദ്യ, രാത്രി 7 ന് അഞ്ജന ശ്രീകുമാറിന്റെ ഓട്ടൻതുള്ളൽ,8.30 ന് ഫോക്ക് മെഗാ നൈറ്റ്.6 ന് രാത്രി 7 ന് മാധവ് മനോജിന്റെ വയലിൻ സംഗീതസദ്യ.8.30 ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം.7 ന് രാത്രി 7.30 ന് നൃത്ത അരങ്ങേറ്റം.8 ന് രാത്രി 7.30 ന് കൈകൊട്ടിക്കളി,8.30 ന് തിരുവനന്തപുരം കലക്ഷേത്രയുടെ നൃത്ത സംഗീത നാടകം,9 ന് രാത്രി 7 ന് കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, 8.30 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം.10 ന് രാവിലെ 9 ന് ഭദ്രകാളി പൂജ, വൈകിട്ട് 3ന് പറയ്‌ക്കെഴുന്നള്ളത്ത്, രാത്രി 7 ന് ആത്മീയ പ്രഭാഷണം, 8.30 ന് കൊച്ചിൻ പാണ്ഡവാസിന്റെ നാടൻ പാട്ടും ദൃശ്യാവിഷ്‌ക്കരണവും ,11 ന് രാവിലെ 4.15ന് ഉരുൾ, വൈകിട്ട് 3 ന് മകയിര മേളം, 4.30 ന് ഭഗവതിയുടെ തിരു: എഴുന്നള്ളത്ത്. 7 ന് ഭക്തിഗാന ഭജന, രാത്രി 10.30 ന് തിരുവനന്തപുരം സെവൻ ടോൺസിന്റെ ഗാനമേള.15 ന് രാവിലെ 8ന് കരേറ്റ് അമ്മയ്ക്ക് പൊങ്കാല.