hi

കിളിമാനൂർ: വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ 18-ാം വാർഷികാഘോഷവും കുടുംബസംഗമവും സിവിൽ സർവീസ് റാങ്ക് ജേതാവ് കസ്തൂരി ഷാ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എൻ. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും കൺവീനർ എ.ടി.പിള്ള നന്ദിയും പറഞ്ഞു.മുഖ്യാതിഥിയായി എത്തിയ യുവ സംഗീത സംവിധായകൻ അനീഷ് ചന്ദ്രമോഹനെയും സിവിൽ സർവീസ് പരീക്ഷയിൽ 68-ാം റാങ്ക് നേടിയ കസ്തൂരിഷായെയും അനുമോദിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണനും ഉപഹാരങ്ങൾ നൽകി.

ഫ്രാക് ജനറൽ സെക്രട്ടറി ഇൻ ചാർജ് എം.രാജേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഷിജാരാജ് റിപ്പോർട്ടും ഭരണസമിതിയംഗം ബി.പി.ശെൽവകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ കൊട്ടറ മോഹൻ കുമാർ,വി.ഉഷാകുമാരി,ഫ്രാക് ഖജാൻജി ജി.ചന്ദ്രബാബു,വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും സർക്കാർ സർവീസിൽ പുതിയതായി പ്രവേശിച്ചവരെയും സർവീസിൽ നിന്ന് വിരമിച്ചവരെയും അനുമോദിച്ചു.