തിരുവനന്തപുരം:എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാടക സംഗീത അക്കാഡമിയും സംയുക്തമായി ഏർപ്പെടുത്തിട്ടുള്ള എം.എസ്.സുബ്ബുലക്ഷ്മി പുരസ്‌കാരം പ്രഖ്യാപിച്ചു.ഫൗണ്ടേഷൻ സംഗീത പുരസ്കാരത്തിന് കർണാടക സംഗീതജ്ഞ ഗായത്രി വെങ്കടരാഘവൻ അർഹയായി.സംഗീത രത്ന പുരസ്കാരത്തിന് സംഗീതജ്ഞൻ അനൂപ് ശങ്കറും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിന് സംവിധായകൻ ബ്ളെസിയും ചലച്ചിത്രരത്ന പുരസ്‌കാരത്തിന് നടി അപർണ ബാലമുരളിയും അർഹരായി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടി മല്ലിക സുകുമാരനാണ്. 25,​001 രൂപയും സുബ്ബുലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡുകൾ 11ന് വൈകിട്ട് 4.30ന് വർക്കല വർഷമേഘ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫൗണ്ടേഷന്റെ 20ാം വാർഷികാഘോഷ ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ സമ്മാനിക്കും. സാംസ്‌കാരിക സമ്മേളനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,​വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി,​പ്രതിപക്ഷ നേതാവ് ആർ.അനിൽകുമാർ,​ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ,​ പി.എം.ബഷീർ,​ഡോ.എം.ജയരാജു, ​ബി.ജോഷി ബാസു,​ അഡ്വ.എസ്.രമേശൻ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഡോ.പി.ഡോ.പി.ചന്ദ്രമോഹൻ, ​ഡോ.എം.ജയപ്രകാശ്,​എസ്.കൃഷ്ണകുമാർ, ​തൊഴുവൻകോട് പുഷ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.