തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഒരുമാസം ശേഷിക്കേ വമ്പിച്ച വിലക്കിഴിവുമായി സ്കൂൾ വിപണികൾ ഉണർന്നു. പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ബേക്കറി ജംഗ്ഷനിലെ ശ്രീധന്യ ബിൽഡിംഗിൽ ആരംഭിച്ച സ്കൂൾ ബസാർ സാധാരണക്കാരന്റെ കീശ കാലിയാക്കില്ല. കുട്ടികളുടെ മനസിനിണങ്ങുന്നതും ഗുണമേന്മയുള്ളതുമായ പഠനോപകരണങ്ങൾ മിതമായ വിലയിൽ ലഭ്യമാണ്.നോട്ട്ബുക്കുകൾ, കുടകൾ, ഷൂസുകൾ മുതലായവ 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. വിപണിയിൽ 495 രൂപയുള്ള സ്റ്റീൽ ബോട്ടിൽ സ്കൂൾ ബസാറിൽ 370 രൂപയ്ക്ക് ലഭിക്കും. മിൽറ്റൺ ചോറ്റുപാത്രത്തിന് വിപണിയിൽ 995 രൂപയാണെങ്കിൽ സ്കൂൾ ബസാറിൽ വില 745 രൂപയാണ്.സ്കൈ ബാഗ്, അമേരിക്കൻ ടൂറിസ്റ്റർ,വൈൽഡ്ക്രാഫ്റ്റ് തുടങ്ങി 3,000 രൂപയ്‌ക്ക് മേലെ വിലയുള്ള പ്രമുഖ ബ്രാൻഡുകളുടെ ബാഗുകൾ 1,500 രൂപയ്ക്ക് താഴെ ലഭിക്കും. കുട്ടികൾക്കുള്ള ഹെൽമെറ്റുകൾക്ക് 20 ശതമാനമാണ് വിലക്കിഴിവ്. നഗരത്തിലെ എല്ലാ സ്കൂളുകളിലെയും യൂണിഫോം തുണി ഇവിടെയുണ്ട്. തുണിക്ക് 30 ശതമാനവും റെഡിമേഡിന് 25 ശതമാനവുമാണ് വിലക്കിഴിവ്. ഇടനിലക്കാരില്ലാത്തതാണ് വില ഇത്രയും കുറയാൻ കാരണം.പൊലീസ് സഹകരണം സംഘം ബൈൻഡ് ചെയ്ത 180 പേജുള്ള കിംഗ് സൈസ് നോട്ട്ബുക്കിന് 48 രൂപയാണ് വില. രാവിലെ 9 മുതൽ രാത്രി 8 വരെ സാധനങ്ങൾ വാങ്ങാം. ജൂൺ 5 വരെയാണ് മേള.
സെക്രട്ടേറിയറ്റ് വിപണിയും ഉഷാർ
പ്രസ് റോഡിലെ മാവേലി സ്റ്റുഡന്റ് മാർക്കറ്റ് ആൻഡ് ഗിഫ്റ്റ് സെന്ററിൽ സെക്രട്ടേറിയറ്റ് സ്റ്രാഫ് കോപ്പറേറ്രീവ് സൊസൈറ്റി നടത്തുന്ന സ്കൂൾ ബസാറിലും തിരക്കേറുന്നു. വൈൽഡ്ക്രാഫ്റ്റ്, ജീനി തുടങ്ങിയ ബാഗുകൾക്കാണ് ആവശ്യക്കാർ അധികവും. വിപണിയിൽ 1299 രൂപയുള്ള സ്ട്രാബോ ബാഗ് ഇവിടെ 726 രൂപയ്ക്ക് ലഭിക്കും. 2000-2300 രൂപയുള്ള അരിസ്റ്റോക്രാറ്റ് ബാഗ് 400-600 രൂപയ്ക്ക് ലഭിക്കും. 499 രൂപയുടെ സ്കൂൾ ഷൂസ് 373 രൂപയ്ക്ക് ലഭിക്കും. 416 രൂപയുടെ റെയിൻകോട്ട് 295 രൂപയ്ക്ക് ലഭിക്കും. സഹകരണസംഘം തന്നെ പ്രിന്റ് ചെയ്യുന്ന 192 പേജുള്ള എ4 സൈസ് ബുക്ക് 55 രൂപയ്ക്ക് കിട്ടും. പേനകൾക്ക് 25-30 ശതമാനം വിലക്കിഴിവുണ്ട്.
ഇനം --------------------------പൊതുവിപണിയിലെ വില ------------- പൊലീസ് സ്കൂൾ ബസാറിൽ വില
കുട------------------------------------300 -----------------------------------------------225
സ്റ്റീൽ പാത്രം------------------------520-----------------------------------------------270
വാട്ടർ ബോട്ടിൽ-------------------- 495-------------------------------------------------- 370
മാർവൽ സൂപ്പർ---------------------410------------------------------------------------206
ഹീറോ ബാഗ്
പേന(പെൻടോണിക്ക്,-------------100----------------------------------------------80
10 എണ്ണം)
സ്റ്റേഷണറി കിറ്റ്--------------------- 99-------------------------------------------------------- 69