നെടുമങ്ങാട്:മേയ് ദിനാചരണത്തിന്റെ ഭാഗമായി എസ്.ടി.യു ചന്തമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാകയുയർത്തലും പ്രകടനവും നടന്നു.എസ്.ടി.യു മണ്ഡലം പ്രസിഡന്റ് എച്ച്.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് കൺവീനർ അസീം അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം പുലിപ്പാറ യൂസഫ്,പീര് മുഹമ്മദ്,ഹക്കീം, മാഹിൻ കണ്ണ്,ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി.എസ്.ടി.യു പുത്തൻപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാകയുയർത്തി.എച്ച്.സിദ്ദിഖ്,പുത്തൻപാലം ഷാജി,പുലിപ്പാറ യൂസഫ്, അസീം,ഷറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.