തിരുവനന്തപുരം: സൂര്യാഘാതം കൊണ്ട് മരണം സംഭവിച്ച കന്നുകാലികളുടെ ഉടമകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി ജെ.ചിഞ്ചുറാണി നിർദ്ദേശിച്ചു. 497 പശുക്കൾ ചത്തെന്നാണ് കണക്ക്. ദുരന്തനിവാരണ ഫണ്ടാണ് ഉപയോഗിക്കുക.
എല്ലാ ദിവസവും വൈകിട്ട് കന്നുകാലികളുടെ മരണ റിപ്പോർട്ട് ഡയറക്ടറേറ്റിൽ ജില്ലാ ഓഫീസർമാർമാർ നൽകണം. ജല ദൗർലഭ്യം അനുഭവപ്പെടുന്ന മേഖലകളിൽ കളക്ടർമാരുമായി ബന്ധപ്പെട്ട് ജലം ഉറപ്പാക്കണം.
കന്നുകാലികൾക്ക് നൽകാൻ ഡ്രിപ്പും ജീവൻരക്ഷാ മരുന്നുകളും മൃഗാശുപത്രികളിൽ ശേഖരിച്ചെന്ന് മന്ത്രി അറിയിച്ചു. താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്.എം.എസ് വഴി കർഷകർക്ക് മുന്നറിയിപ്പ് നൽകും. 5 ലക്ഷം കർഷക ഭവനങ്ങളുടെ ലൊക്കേഷനുകൾ വകുപ്പ് മാപ്പ് ചെയ്തിട്ടുണ്ട്.
തുറസ്സായ സ്ഥലത്ത്
പകൽ വിടരുത്
പകൽ 11 നും 3 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ കെട്ടരുത്
ആസ്ബസ്റ്റോസ്, തകര ഷീറ്റ് മേഞ്ഞ തൊഴുത്തിൽ നിന്ന് മരത്തണലിൽ കെട്ടണം
തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കണം
സ്പ്രിംഗ്ലർ, ഷവർ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കണം
തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം
ധാതു ലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം
ചൂടിൽ ചത്ത പശുക്കളുടെ വിവരം
ജില്ല--------------------------------------എണ്ണം
തിരുവനന്തപുരം ---------------53
കൊല്ലം --------------------------------105
പത്തനംതിട്ട --------------------------8
ആലപ്പുഴ -------------------------------52
കോട്ടയം -----------------------------10
ഇടുക്കി -------------------------------11
എറണാകുളം ---------------------30
തൃശൂർ -------------------------------------49
പാലക്കാട് ---------------------------------67
മലപ്പുറം ------------------------------------44
കോഴിക്കോട് ------------------------------41
വയനാട് -----------------------------------------4
കണ്ണൂർ -------------------------------------------3
കാസർകോട് ---------------------------------20
ആകെ -------------------------------------------497