തിരുവനന്തപുരം: മെഡിക്കൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കുന്നതിനായി കേരളകൗമുദി സംഘടിപ്പിക്കുന്ന മെഡിസ്കേപ്പ് ഹെൽത്ത് ഇന്ററാക്ടീവ് പരിപാടി ഇന്ന് വൈകിട്ട് 3.30ന് ആക്കുളം ഹോട്ടൽ ഓ ബൈ താമരയിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖ പ്രഭാഷണം നടത്തും.
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ അടക്കമുള്ളവർ പങ്കെടുക്കും. പ്രൊഫ. ഡോ. ജി. വിജയരാഘവൻ, ഡോ. സി.ജി. ബാഹുലേയൻ, പ്രൊഫ. ഡോ. കെ.പി. ഹരിദാസ്, ഡോ. മുഹമ്മദ് സഹദുള്ള, ഡോ. എ. മാർത്താണ്ഡപിള്ള, ഡോ. മധുരവല്ലി തമ്പി, ഡോ. ജെ. ബെനറ്റ് എബ്രഹാം, ഡോ. മോഹനൻ നായർ, ഡോ. വി. ജയപാൽ, കേണൽ രാജീവ് മണാലി, കെ.എൻ. ശിവൻകുട്ടി, ഡോ. ഇന്ദിര അമ്മ, ഡോ. എം. അർഷാദ്, ഡോ. എ.സി. റാവു, ഡോ. ആർ.ജെ. രാഹുൽ, ഡോ. പി. രവിശങ്കർ, ഡോ. ശാന്തല കെ. പ്രഭു, സി.പി. അനീഷ് എന്നിവരെ മന്ത്രി ആദരിക്കും. എസ്.കെ ഹോസ്‌പിറ്റൽ, എസ്.യു.ടി പട്ടം, കിംസ് ഹെൽത്ത്, ബ്രൈറ്റൻ അപ്പ്, ദ നെസ്റ്റ്, ആസ്ട്രിക്സ്, ഹൃദയാലയ, സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം, സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ എന്നിവരാണ് പരിപാടിയുടെ സ്‌പോൺസർമാർ.