തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാദ്ധ്യത വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയുമാണ് പുതിയ സമയക്രമം.