പാറശാല: പാറശാല ശ്രീമഹാദേവർ ക്ഷേത്രത്തിലെ സ്വർണ കൊടിമര പ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി കെ.ആർ.പ്രവീൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,സ്വാഗത സംഘം രക്ഷാധികാരി ചെങ്കൽ രാജശേഖരൻ നായർ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, അഡ്വ.പ്രാണകുമാർ, നെയ്യാറ്റിൻകര അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ആശാ ബിന്ദു,ജി.കൃഷ്ണകുമാർ,സബ് ഗ്രൂപ്പ് ഓഫീസർ മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിനിത കുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർ എം.സുനിൽ എന്നിവർ സംസാരിച്ചു.സ്വർണ നിർമ്മാണ കൊടിമര കമ്മിറ്റി കോ- ഓർഡിനേറ്റർ കെ.ശിവകുമാർ സ്വാഗതവും ജനറൽ കൺവീനർ എം.എൽ.പ്രേമ ടീച്ചർ നന്ദിയും പറഞ്ഞു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.സദാശിവനെയും ശില്പി വിനോദ് കെ.ബാബു ആചാരിയെയും ചടങ്ങിൽ ആദരിച്ചു. ഭക്തജനങ്ങളിൽ നിന്നും സ്വർണം വഴിപാടായി സ്വീകരിച്ചിട്ടാണ് സ്വർണ കൊടിമരം നിർമ്മിച്ചത്.