1

വിഴിഞ്ഞം: ലാബ് ജീവനക്കാരിയെ ഉപദ്രവിച്ച് മൊബൈൽ മോഷ്ടിച്ച പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം പള്ളിത്തുറ പുരയിടം സേക്രട്ട് ഹാർട്ട് ഹൗസിൽ ജോസ് വി.ഗോറയാണ് (60) അറസ്‌റ്റിലായത്.

വിഴിഞ്ഞം കെ.എസ്‌.ആർ.ടി.സി സ്‌റ്റാൻഡിന് സമീപത്തെ സ്വകാര്യ ലാബ് ജീവനക്കാരിയെ ഉപദ്രവിച്ചശേഷം മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. വിഴിഞ്ഞം ടൗണിൽ റേഷൻകടയിലെ ഇ പോസ് മെഷീൻ അടിച്ചുപൊട്ടിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ ജെ.പി.അരുൺകുമാർ,എസ്‌.സി.പി.ഒമാരായ സാബു,സുജിത്ത്,പ്രമോദ്,ഗോഡ്‌വിൻ,സി.പി.ഒമാരായ രാമു പി.വി.നായർ,അരുൺമണി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌തു‌.