32

ഉദിയൻകുളങ്ങര: അഷരദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ വിശ്വനാഥന്റെ 2ാം സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി വയോധിക സൗഹൃദ പരിപാടിയും ഉച്ചവിരുന്ന് സൽക്കാരവും നടത്തി.കൊറ്റാമം സാഫല്യം അഗതി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ - സിനിമ പ്രവർത്തക കവിതാ വിശ്വനാഥ്,ചിത്രകാരനായ കലാലയം കൃഷ്ണ,പീരാക്കോട് ശ്രീനാരായണഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി

കെ.രാമചന്ദ്രൻ,കുമാരനാശാൻ സാംസ്കാരിക വേദി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ,എൻ.ജെ.യു വൈസ് പ്രസിഡന്റ് സ്മിത,

അഗതിമന്ദിരം പ്രോജക്ട് മാനേജർ സജിത്ത് കുമാർ എസ്,അക്ഷരദീപം ചാരിറ്റബിൾട്രസ്റ്റ് ട്രഷറർ വിജിത അനിൽ തുടങ്ങിയവർ പങ്കെടുത്തു.