ദളപതിയുടെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചേക്കും

ss

ദളപതി വിജയ് ഇനി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ. ദളപതി 69 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തോടെ വിജയ് അഭിനയരംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രചനയിലാണ് എച്ച്. വിനോദ്.

താരനിർണയം പൂർത്തിയായി വരുന്നു. ആഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം വിജയ്‌യുടെ പിറന്നാൾദിവസമായ ജൂൺ 22ന് നടത്തുമെന്നാണ് ആരാധകർ കരുതുന്നത്. സതുരംഗ വേട്ടൈ എന്ന ചിത്രത്തിലൂടെയാണ് എച്ച്. വിനോദ് സംവിധായകനാവുന്നത്. നേർകൊണ്ടെ പാർവൈ, വലിമൈ, തുനിവ് എന്നീ അജിത് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. കമൽഹാസൻ നായകനാവുന്ന ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്നുണ്ട്. വിജയ്‌യും എച്ച്. വിനോദും ആദ്യമായാണ് ഒരുമിക്കുന്നത്. അതേസമയം വിജയ് - വെങ്കടപ്രഭു ചിത്രം ഗോട്ട് സെപ്തംബർ 5ന് തിയേറ്ററിൽ എത്തും. ദ് ഗ്രേറ്റസ്റ്റ് ഒഫ് ഒാൾ ടൈം എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. തെലുങ്ക് താരം മീനാക്ഷി ചൗധരിയാണ് നായിക. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭുദേവ്, അജ്മൽ അമീർ, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം.