തിരുവനന്തപുരം: 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 ക്യാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ 8 വർഷമായി മാസം തോറും നൽകി വരുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം സ്വാമി വിശാലാനന്ദ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, കിട്ടു, ഡോ.രേഷ്മ,ഗീതു,ശിവദാസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: നിർദ്ധന രോഗികൾക്കുള്ള ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാധനസഹായ വിതരണോദ്ഘാടനം സ്വാമി വിശാലാനന്ദ നിർവഹിക്കുന്നു.സി.വിഷ്ണുഭക്തൻ, ആർ.സുഭാഷ്, പി.സി ജയശ്രീ, എം.അബ്ദുൽ വാഹിദ്, ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ സമീപം