ശിവഗിരി: ഒറ്റൂർ ശ്രീനാരായണ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന ഗുരുദേവ പ്രതിമ നാളെ രാവിലെ 7 മണിക്ക് ഘോഷയാത്രയായി ശിവഗിരി മഹാസമാധിയിൽ നിന്ന് തിരിക്കും. വാഹന അകമ്പടിയോടെ 9.30 ന് ഒറ്റൂരിൽ എത്തും. പ്രത്യേക പൂജയ്ക്കുശേഷം തിരിക്കുന്ന ഘോഷയാത്ര തെറ്റിക്കുളം, കവലയൂർ, മണമ്പൂർ ഗുരുനഗർ ഗുരുമന്ദിരങ്ങളിലെ പ്രാർത്ഥനയ്ക്ക് ശേഷമാകും തുടർയാത്ര. വൈകിട്ട് 4.45 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,ഗുരുധർമ്മപ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ,സ്വാമി വിരജാനന്ദഗിരി എന്നിവരെ പൂർണ്ണകുംഭം നൽകി സ്വീകരിച്ച് താലപ്പൊലി, പഞ്ചവാദ്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ശ്രീനാരായണ കേന്ദ്രത്തിലേക്ക് ആനയിക്കും. തുടർന്ന് സ്വാമി ശുഭാംഗാനന്ദ മന്ദിരോദ്ഘാടനം നിർവ്വഹിക്കും. കേന്ദ്രം മാനേജിംഗ് ട്രസ്റ്റി അഡ്വ. ഒറ്റൂർ ബിജുവിന്റെ അദ്ധ്യക്ഷതയിൽ സമ്മേളനവും സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അസംഗാനന്ദഗിരി , സ്വാമി വിരജാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. എസ്. സുരേഷ് ബാബു,

എ. നഹാസ്, പി. ബീന, ബിജു, സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻവിശാഖം, കെ. സുദർശനൻ എന്നിവർ സംസാരിക്കും.