ശിവഗിരി : ഗുരുധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് പണികഴിപ്പിച്ച ഒറ്റൂർ ശ്രീനാരായണ കേന്ദ്രം നാളെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും.മഹാഗുരുവിനെ അറിയുക, ഗുരുദർശനം പഠിക്കുക, പ്രചരിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഗുരുദേവന്റെ ജീവിത വീഥിയിലെ 28 ചരിത്ര മുഹൂർത്തങ്ങളടങ്ങിയ ചിത്രങ്ങൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.ഗുരുദേവ കൃതികൾ ഏറെയുള്ള ലൈബ്രറിയുമുണ്ട്.താന്ത്രിക വിധികളില്ലാതെ ഭക്തർക്ക് സ്വയം ഗുരുപൂജ നിർവഹിക്കാനും കേന്ദ്രത്തിൽ അവസരം ഒരുക്കിയിട്ടുള്ളതായി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഒറ്റൂർ ബിജു ,ചെയർമാൻ ഉണ്ണികൃഷ്ണൻ വിശാഖം,സെക്രട്ടറി വി.ഗിരിലാൽ എന്നിവർ അറിയിച്ചു.ആർ . ഭുവനേന്ദ്രനും അഡ്വ. ഒറ്റൂർ ബിജുവും സിതാര ഒറ്റൂരുമാണ് വസ്തുവും പ്രതിമയും സംഭാവന ചെയ്തത്.വസന്ത ഭുവനേന്ദ്രന്റെ സ്മരണയ്ക്കായി മക്കൾ ബിജുവും സിന്ധുവും ചേർന്ന് അഞ്ചടി ഉയരമുള്ള നിലവിളക്കും കേന്ദ്രത്തിന് സമർപ്പിക്കും.