ചേരപ്പള്ളി: പറണ്ടോട് മലയൻതേരി നവചേതനാനഗർ നവചേതന ഗ്രന്ഥശാലയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനമായ മേയ് 9ന് മുത്തശ്ശിമാരെ ആദരിക്കും.ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗം ഡെൽവ്യു കോളേജ് ചെയർപേഴ്സൺ ഡീനാദാസ് ഉദ്ഘാടനം ചെയ്യും.നെടുമങ്ങാട് താലൂക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി മുഖ്യാതിഥിയായിരിക്കും.വനിതാവേദി പ്രസിഡന്റ് നാസില അദ്ധ്യക്ഷയാകും.നവചേതന പ്രസിഡന്റ് എം.എസ്.സുധാകരൻ,സെക്രട്ടറി എസ്.പ്രശാന്ത്,വനിതാവേദി അംഗങ്ങളായ ലത,ശാലിനി എന്നിവർ സംസാരിക്കും.1.30ന് സ്നേഹസദ്യ,2മുതൽ ജീവിതശൈലി രോഗ നിർണയം എന്നിവയോടെ സമാപിക്കും.