തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ്,എസ്.എ.ടി ആശുപത്രിയിൽ അന്നദാനം നടത്തി. വൈകിട്ട് ചാക്ക ശാഖയിൽ ആചാര്യ ശശീന്ദ്രൻ ഗുരുധർമ്മ പ്രഭാഷണവും വനിതാസംഘം ഗുരുകൃതി ആലാപനവും നടന്നു.26ഓളം വരുന്ന അമ്മമാർക്കുള്ള വാർദ്ധക്യ പെൻഷൻ വിതരണവും ചതയ പൂജയും ശാഖാ പ്രസിഡന്റ് കെ.അജയകുമാറിന്റെ നേതൃത്വത്തിൽ നടന്നു.ശാഖാ സെക്രട്ടറി കെ.സനൽ കുമാർ,ശാഖ യൂണിയൻ പ്രതിനിധി പി.എസ്.പ്രേമചന്ദ്രൻ,എക്സിക്യുട്ടീവ് അംഗങ്ങളായ സുരേന്ദ്രൻ,എം.കിരൺ,ദീപു.എൽ,സുഖ ദേവൻ,ആർ.സന്തോഷ്, എൽ.പ്രമോദ്,ബി.അംബിക,എസ്.സരള,എം.നിർമ്മല,ഉഷാകുമാരി എന്നിവർ പങ്കെടുത്തു.