ബാലരാമപുരം: കോട്ടുകാൽ കവികൾ സാംസ്കാരിക വേദിയുടെ പ്രതിമാസ കാവ്യസംഗമം തെന്നൂർക്കോണം സി.വി സ്മാരക ഗ്രന്ഥശാലയിൽ നടന്നു.പുതിയ കവിത പാഠം പ്രയോഗവും എന്ന വിഷയത്തിൽ നടന്ന സെമിനാർ യുവ കവി ഡോ.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ശ്യാമപ്രസാദ്.എസ്.കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഉഷാ സതീഷ് മോഡറേറ്ററായിരുന്നു.സതീഷ് കിടാരക്കുഴി,രശ്മി ആർ.ഊറ്ററ,അരുമാനൂർ രതികുമാർ,കല്ലിയൂർ രാധാകൃഷണൻ എന്നിവർ സംസാരിച്ചു. കാവ്യസംഗമം കവി സെയ്ദ് 'സബർമതി ഉദ്ഘാടനം ചെയ്തു.ജാനു കാഞ്ഞിരംകുളം അദ്ധ്യക്ഷത വഹിച്ചു.വിജേഷ് ആഴിമല സ്വാഗതവും രാജേന്ദ്രൻ കോട്ടുകാൽ നന്ദിയും പറഞ്ഞു.