തിരുവനന്തപുരം: വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറാം സമാധിവാർഷികത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നെയ്യാറ്റിൻകരയിൽ ഏകദിന സെമിനാറും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാമത്സരവും നടത്തും. നെയ്യാറ്റിൻകര ടൗൺഹാളിൽ രാവിലെ 10ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ. വിജയകുമാരൻനായർ അദ്ധ്യക്ഷത വഹിക്കും. ചെങ്കൽ ആശ്രമത്തിലെ സ്വാമി മഹേശ്വരാനന്ദ സരസ്വതി, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ എന്നിവർ പങ്കെടുക്കും. തുടർന്ന് രണ്ട് സെഷനുകളിലായി നടക്കുന്ന ചർച്ചകൾക്ക് ഡോ.ലക്ഷ്മിദാസ്, ഡോ.പീയൂഷ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകും.