ഊക്കോട് : എൻ.ജി.ഒ യൂണിയ മുൻ നേതാവ് ഊക്കോട് പൂവപ്പള്ളി വീട്ടിൽ ഡി. മുരളീധരൻ നായർ (62, റിട്ട. ലാബ് ടെക്നിഷ്യൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്) നിര്യാതനായി. സി.പി.എം ഊക്കോട് ബ്രാഞ്ച് അംഗവും, പെൻഷനേഴ്സ് യൂണിയൻ നേമം ഏരിയാ കമ്മിറ്റി അംഗവും, ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ :കുമാരി ലാലി (ഐ.ടി.ഐ പാറശാല ).മക്കൾ: എം.കെ ഗോകുൽ, എം.കെ രാഹുൽ. മരുമകൾ: എസ് അമല. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.