തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തൈയ്ക്കാടുള്ള അമ്മത്തൊട്ടിലിൽ നാലുദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആൺകുഞ്ഞിനെ ലഭിച്ചു. ലോകം മുഴുവൻ സമാധാനവും തിളക്കമുള്ള പ്രകാശവും പകരാൻ പുതിയ അതിഥിക്ക് 'ഉജ്ജ്വൽ' എന്നു പേരിട്ടതായി സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു.കുഞ്ഞ് പൂർണ ആരോഗ്യവാനാണ്. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ അമ്മത്തൊട്ടിൽ ലഭിക്കുന്ന 12-ാമത്തെ കുഞ്ഞാണിത്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണം.