തിരുവനന്തപുരം: കുമാരപുരം പൂന്തീറോഡ് ശ്രീചെറുകോണത്ത് ദേവീക്ഷേത്രത്തിലെ 13-ാം പുനഃപ്രതിഷ്ഠാവാർഷികത്തിന്റെയും സപ്‌തദിന ഉത്സവത്തിന്റെയും ഭാഗമായുള്ള തൃക്കൊടിയേറ്റ് ഇന്ന് രാവിലെ 8.15ന് ക്ഷേത്ര തന്ത്രി ആറമ്പാടി ശ്രീവാസ് പട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.ഉത്സവത്തിന്റെ ഭാഗമായി തോറ്റംപാട്ട്, കൂട്ട് മൃത്യുഞ്ജയഹോമം,സുഹൃദഹോമം,സുദർശനഹോമം,ലളിത സഹസ്രനാമം ദേവീ മാഹാത്മ്യ പാരായണം, ഐശ്വര്യ പൂജ, ഉരുൾ, തൃക്കല്യാണപൂജ, ഭഗവതിസേവ, പുഷ്പാഭിഷേകം തുടങ്ങിയവ നടക്കും. 11ന് രാവിലെ 9ന് ദ്രവ്യകലശപൂജ, കലശാഭിഷേകം, 9.20ന് പൊങ്കാല, വൈകിട്ട് ദേവിയുടെ ആനപ്പുറത്തെഴുന്നള്ളത്ത്, താലപ്പൊലി, കുത്തിയോട്ടം എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി കുമാരപുരം രാജേഷ് അറിയിച്ചു.