തിരുവനന്തപുരം: സുഗന്ധഗിരി വനഭൂമിയിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയെന്ന കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജ്‌ന കരീമിനെ വനംവകുപ്പ് സ്ഥലംമാറ്റി. കാസർകോട്‌ സോഷ്യൽ ഫോറസ്‌ട്രിയിൽ അസി. ഫോറസ്‌റ്റ്‌ കൺസർവേറ്ററായിട്ടാണ്‌ മാറ്റം. ഒലവക്കോട്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ ഓഫീസിലെ അസിസ്‌റ്റന്റ്‌ കൺസർവേറ്റർ ശ്രീജിത്തിന്‌ വയനാട്‌ ഡിവിഷന്റെ അധിക ചുമതല നൽകി. സുഗന്ധഗിരി കേസിൽ നേരത്തെ ആറുപേരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.