കോവളം: കീഴൂരിലെ വീടിന് മുന്നിലെ കാർ ഷെഡിൽ രക്തക്കറ കണ്ടതിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. കാർഷിക കൊളേജിന് സമീപം കിഴൂർ വിദ്യാഭവനിൽ ഹരീന്ദ്രൻ നായരുടെ വീട്ടിലാണ് ഇന്നലെ രാവിലെ 6.30 ഓടെ രക്തക്കറ കണ്ടത്. രക്തക്കറയോടൊപ്പം ഒരു ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ഗേറ്റിന്റെ ഭാഗത്തും രക്തക്കറ പുരണ്ടിട്ടുണ്ട്. മനുഷ്യ രക്തമാണോ എന്ന സംശയത്തിൽ വീട്ടുകാർ വിവരം തിരുവല്ലം പൊലീസിനെ അറിയിച്ചു. ഡോഗ് സ്ക്വോഡ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.