jagratha

അഞ്ചുതെങ്ങ്: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ആലോചന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ലൈജു ഉദ്ഘാടനം ചെയ്‌തു. വികസനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈജു രാജ്,ജനപ്രതിനിധികൾ,മെഡിക്കൽ ഓഫീസർ അനിൽകുമാർ,സെക്രട്ടറി രാജീവ്‌ എന്നിവർ സംസാരിച്ചു. ആരോഗ്യ ജാഗ്രത കലണ്ടർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മെഡിക്കൽ ഓഫീസർക്ക് ഓഫീസറിന് കൈമാറി.