ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ നടക്കും. ആറ്റിങ്ങൽ വ്യാപാരഭവനിൽ രാവിലെ 10ന് പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൂജ ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും. സി.ധനീഷ് ചന്ദ്രൻ, ജോഷി ബാസു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.