dd
dd

തിരുവനന്തപുരം:വാഹനങ്ങളിൽ ഹെഡ് ലൈറ്റുകൾക്ക് അമിതപ്രാധാന്യം നൽകാറുണ്ടെന്നും എന്നാൽ, അവയ്ക്ക് മുമ്പേ ഓൺ ചെയ്യേണ്ടത് പാർക്കിംഗ് ലൈറ്റുകളാണെന്നും എം.വി.ഡി.

'മറയ്ക്കരുത് കണ്ണുകളെ, മറയ്ക്കരുത് വിളക്കുകളെ' എന്ന പേരിലുള്ള ഫേസ് ബുക്ക് കുറിപ്പിലാണ് എം.വി.ഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സന്ധ്യമയങ്ങി തുടങ്ങുമ്പോൾ പാർക്കിംഗ് ലൈറ്റുകളും, ഇരുട്ടുമൂടി കൂടുതൽ കാഴ്ച ആവശ്യമായിവരുന്ന മുറയ്ക്ക് ഹെഡ് ലൈറ്റുകളും ഓണാക്കണം. പ്രഭാതത്തിൽ തിരിച്ചും. മാളുകളിലും മറ്റും പാർക്ക് ചെയ്യുമ്പോൾ മാത്രം ഓണാക്കേണ്ടവയല്ല. വെളിച്ചക്കുറവുള്ള സമയങ്ങളിലും രാത്രികാലങ്ങളിലും റോഡുവക്കിൽ കുറച്ചുനേരം പാർക്ക് ചെയ്യുമ്പോഴും അവ ഓണാക്കണം. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനും അപകടസാദ്ധ്യത ഒഴിവാക്കാനുമാണിത്.

ക്ലിയറൻസ് ലാമ്പ് എന്നും പറയാറുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ വലിപ്പം, തരം എന്നിവ റോഡുപയോക്താക്കൾക്ക് പെട്ടെന്ന് മനസിലാക്കാൻ സഹായിക്കുന്നു. ഈ ലൈറ്റുകൾ ബാറ്ററിയിൽ നിന്ന് വളരെക്കുറച്ച് വൈദ്യുതി മാത്രമേ എടുക്കുന്നുള്ളൂ. പകൽസമയത്തും പുക/ മഞ്ഞ് നിറഞ്ഞ പ്രദേശങ്ങളിലും ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു. വെളിച്ചക്കുറവുള്ളപ്പോൾ ഓട്ടത്തിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ സുരക്ഷയാണ്.

ഈ ഉപയോഗത്തിന് അനുസൃതമായാണ് 'അനിയൻവാവ- ചേട്ടൻവാവ'യായി ഈ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. റോഡരികിൽ വാഹനം നിറുത്തിയിടുമ്പോൾ ചിലർ ഹെഡ് ലൈറ്റുകൾ ഓഫാക്കാറില്ല. നിർദ്ദോഷമെന്നു കരുതുന്ന ഇത്തരം 'മറവി' നിരപരാധിയുടെ ജീവൻ തന്നെ അപായപ്പെടുത്താനിടയാക്കും.