പള്ളിക്കൽ: മാരൻകോട് മാസ്‌ക് സ്‌പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് പകൽക്കുറി ജി.എച്ച്.എസ്.എസിൽ ഇന്നലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മാധവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ടൂർണമെന്റ് 12ന് സമാപിക്കും.