വർക്കല: അവശകലാകാരന്മാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കലാ സാഹിത്യ പ്രവർത്തക ക്ഷേമസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാംസ്‌കാരിക ക്ഷേമ ബോർഡിൽ നിന്ന് ലഭിക്കുന്ന തുക അവശകലാകാരന്മാർക്ക് കൂടി ബാധകമാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത ചിന്ത്രനെല്ലൂർ തുളസി ആവശ്യപ്പെട്ടു. ആലംകോട് ദർശൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.രാജീവിന്റെ 'പാലമരത്തിലെ യക്ഷി ' എന്ന പുസ്‌തകം മുരളീകൃഷ്ണൻ പ്രകാശനം ചെയ്തു. ഷീനാ രാജീവിന്റെ 'ഹൃദയതാളം' എന്ന പുസ്തകത്തിന്റെ അവലോകനം പി.പ്രിയദർശൻ നിർവഹിച്ചു. കാക്കനാടൻ കഥോത്സവം അവാർഡ് നേടിയ സന്തോഷ് പുന്നയ്ക്കലിനെ യോഗത്തിൽ ആദരിച്ചു. എഴുത്തുകാരായ സുരേഷ്.ഡി.എസ്.കാപ്പിൽ,മടവൂർ സലിം എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസന്നൻ വടശേരിക്കോണം,അശോകൻ കായിക്കര,രാജൻ മടയ്ക്കൽ,വെട്ടൂർ ശശി,വർക്കല മോഹൻദാസ്,ഷഹിദാ,ബേബി കൃഷ്ണൻ,പ്രസേന,സിന്ധു തുടങ്ങിയവർ സംസാരിച്ചു.