വെഞ്ഞാറമൂട് : മരം ഒടിഞ്ഞു വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. കല്ലറ മുണ്ടോണിക്കരയിലാണ് ഞായറാഴ്ച രാവിലെ റോഡിന് സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലും റോഡിലുമായി വീണത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റിയ ശേഷമാണ് വൈദ്യുതി വിതരണവും ഗതാഗതവും പുനഃസ്ഥാപിച്ചത്.