photo

നെടുമങ്ങാട് : വ്യക്തിബന്ധങ്ങളിൽ രാഷ്ട്രീയം കലർത്താതെ സഹൃദയത്വം കാത്തുസൂക്ഷിച്ച അതുല്യ പ്രതിഭയാണ് ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന വെള്ളാഞ്ചിറ സോമശേഖരൻ നായരെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.എ.ബാഹുലേയൻ. വെള്ളാഞ്ചിറ ജംഗ്‌ഷനിൽ സോമശേഖരൻ നായർ അനുസ്മരണ സർവകക്ഷി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കല്ലിയോട് രാമചന്ദ്രൻ നായർ,​ആട്ടുകാൽ ബിനു,​കല്ലയം വിജയകുമാർ,കോൺഗ്രസ് നേതാവ് എസ്.എൻ.പുരം ജലാൽ,മുസ്ലിംലീഗ് നേതാവ് പനവൂർ അസനാരാശാൻ,മുരളീധരൻ നായർ,സപ്തപുരം അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ സജികുമാർ,ബിജു ത്രിവേണി തുടങ്ങിയവർ പങ്കെടുത്തു.