p

ന്യൂഡൽഹി: ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) സയൻസ് /ടെക്നോളജി മേഖലയിൽ ഗവേഷണം, സർവകലാശാലകളിലോ കോളേജുകളിലോ അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവയ്ക്കുള്ള യോഗ്യതയാണിത്. ഇത്തവണ സയൻസ് /ടെക്നോളജി പിഎച്ച്.ഡി പ്രവേശനത്തിന് ഇൗ ടെസ്റ്റിലെ സ്കോർ പരിഗണിക്കും. ജൂൺ 25, 26, 27 തീയതികളിലാണ് പരീക്ഷ.

കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ - യു.ജി.സി) എന്നിവ ചേർന്നൊരുക്കുന്ന പരീക്ഷയുടെ നടത്തിപ്പ് ചുമതല നാഷണൽ ടെസ്റ്റിൽ ഏജൻസിക്കാണ്. https//csimet.nta.ac.in

എ.എസ്‌സി ഇന്റഗ്രേറ്റഡ് ബി എസ് എ.എസ്, ബി.ടെക്, ബിഫാം, എം.ബി.ബി.എസ്, അഥവാ തുല്യപരീക്ഷ 55 ശതമാനം എങ്കിലും മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.

ഇൗ പ്രോഗ്രാമുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാമെങ്കിലും നെറ്റ് ഫലം വന്ന് രണ്ടുവർഷത്തിനകം യോഗ്യത നേടണം. പിഎച്ച്.ഡി പ്രവേശനത്തിനുമാത്രം അർഹത നേടിയവർ ഒരു വർഷത്തിനകം യോഗ്യതാ പ്രോഗ്രാം പൂർത്തിയാക്കണം.

. 4 വർഷം/8 സെമസ്റ്റർ ബാച്ചലർ ബിരുദക്കാർക്ക് 75 ശതമാനം മൊത്തം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. ഇവരെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പരിഗണിക്കില്ല. ജെ.ആർ.എഫ്, പിഎച്ച്.ഡി എന്നിവയ്ക്കു മാത്രമാണ് അർഹത. എട്ടാം സെമസ്റ്ററിൽ പഠിക്കുന്നവരെയും പരിഗണിക്കും.

. പിന്നാക്ക സാമ്പത്തിക പിന്നാക്ക പട്ടിക/ഭിന്നശേഷി ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവ് കിട്ടും.

. ജെ.ആർ.എഫിന് ശ്രമിക്കുന്നവരുടെ പ്രായം 2024 ജൂൺ ഒന്നിന് 30 വയസ് കവിയരുത്. പിന്നാക്ക പട്ടിക ട്രാൻസ്ജെൻഡർ/ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 36 വരെയാകാം. നിർദ്ദിഷ്ട ഗവേഷണം പരിചയമുള്ളവർക്കും പ്രായത്തിൽ ഇളവുണ്ട്. അദ്ധ്യാപക ജോലിക്കും പിഎച്ച്.ഡി പ്രവേശനത്തിനും പ്രായപരിധിയില്ല.

നീ​റ്റ്പ​രീ​ക്ഷ​ ​എ​ളു​പ്പം,
മി​ക​ച്ച​ ​സ്‌​കോ​റു​കാർ
കൂ​ടു​ത​ലു​ണ്ടാ​കും

കൊ​ച്ചി​:​ ​ന​ന്നാ​യി​ ​ത​യ്യാ​റെ​ടു​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​നീ​റ്റ് ​പ​രീ​ക്ഷ​ ​ഏ​റെ​ ​തൃ​പ്തി​ക​രം.​ ​ഫി​സി​ക്‌​സ് ​മാ​ത്ര​മാ​ണ് ​അ​ല്പ​മൊ​ന്ന് ​കു​ഴ​പ്പി​ച്ച​ത്.​ ​കെ​മി​സ്ട്രി​യും​ ​സു​വോ​ള​ജി​യും​ ​വ​ള​രെ​യെ​ളു​പ്പ​മാ​യി​രു​ന്നു.​ ​ബോ​ട്ട​ണി​ ​എ​ളു​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ല്പം​ ​ആ​ലോ​ചി​ച്ച് ​മാ​ത്രം​ ​ഉ​ത്ത​ര​മെ​ഴു​താ​വു​ന്ന​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​വ​ന്ന​ത്.​ ​കു​ഴ​പ്പി​ക്കു​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ ​കാ​ര്യ​മാ​യി​ല്ലാ​യി​രു​ന്നു.​ ​സി​ല​ബ​സി​നു​ള്ളി​ൽ​ ​നി​ന്നു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​മി​ക​ച്ച​ ​സ്‌​കോ​ർ​ ​നേ​ടു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​ഇ​ത്ത​വ​ണ​ ​കൂ​ടു​മെ​ന്ന് ​പാ​ലാ​ ​ബ്രി​ല്യ​ന്റ് ​സ്റ്റ​ഡി​ ​സെ​ന്റർ
ഡ​യ​റ​ക്ട​ർ​ ​ജോ​ർ​ജ് ​തോ​മ​സ് ​പ​റ​ഞ്ഞു.
,