തിരുവനന്തപുരം: മരുതൂർക്കോണം പി.ടി.എം വിദ്യാഗ്രാമത്തിൽ പി.ടി.എം കോളേജ് ഒഫ് എ‌ഡ്യുക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എഡ്യുക്കേഷനും സംയുക്തമായി 8,9,10 തീയതികളിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടി (സ്റ്റീം 2024) സംഘടിപ്പിക്കും. മുൻ ഇന്ത്യൻ അംബാസഡർ ടി.പി.ശ്രീനിവാസൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ.ആർ.കെ.ജയപ്രകാശ് (എസ്.സി.ഇ.ആർ.ടി ഡയറക്ടർ), പ്രൊഫ.ഡോ.ഗീത ജാനറ്റ് പൈറ്റസ് (കേരള സർവകലാശാല മുൻ ഡീൻ), പ്രൊഫ.ഡോ.രഘു (മുൻ പരീക്ഷാ കൺട്രോളർ, ആർ.ജി.എൻ.ഐ.വൈ.ഡി), ഡോ.പി.എം.മാലിനി (റിട്ട.പ്രിൻസിപ്പൽ, എൻ.എസ്.എസ് കോളേജ്,പന്തളം), ഡോ.നർമ്മദ നാരായണൻ (എക്സിക്യുട്ടീവ് ഡയറക്ടർ, വേൾഡ്-മോൺഡിസോറി കൗൺസിൽ) തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ഫോൺ: 9447657984, 9946384323.