തിരുവനന്തപുരം: തിരക്കി വന്ന വീട് കാണിച്ചു കൊടുക്കാത്തതിന് കുത്തി പരിക്കേല്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര നല്ലതുക്ഷേത്രത്തിന് സമീപം ടി.സി 17/1838(3) തെങ്ങുവിളാകത്തുവീട്ടിൽ കണ്ണൻ എന്നുവിളിക്കുന്ന ബിനുകൃഷ്ണനെയാണ് (31) പൂജപ്പുര പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റു ചെയ്തത്. കേസിലെ നാലാം പ്രതിയാണ്.
ഇക്കഴിഞ്ഞ ഡിസംബർ 22ന് രാത്രിയിലായിരുന്നു സംഭവം.വെള്ളം കുളത്തല ദേവീക്ഷേത്രത്തിന് സമീപം അംബേദ്കർ റോഡിൽ പ്രിൻസൺ എന്നയാളെയും,സുഹൃത്തിനെയുമാണ് മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്തിനെ അടിക്കുകയും ചവിട്ടി കാലുകൾക്ക് പൊട്ടലുണ്ടാക്കുകയും ചെയ്തു.