തിരുവനന്തപുരം: കുളത്തൂർ കിവിട്ടുവിളാകം ശ്രീ ബാലപരമേശ്വരി ക്ഷേത്രത്തിലെ 38-ാമത് മകയിരം മഹോത്സവവും അഞ്ചാമത് പുനഃപ്രതിഷ്ഠാ വാർഷികവും നാളെ മുതൽ 11 വരെ നടക്കും. പതിവ് പൂജകൾക്ക് പുറമേ നാളെ രാവിലെ 8.15ന് മഹാമൃത്യുഞ്ജയ ഹോമം,10ന് രാവിലെ 10ന് ദേവിക്ക് വിശേഷാൽ കുങ്കുമാഭിഷേകം,11ന് രാവിലെ 8.30ന് പൊങ്കാല,വൈകിട്ട് 5.15ന് അഖണ്ഡനാമജപം,6.15ന് ഘോഷയാത്ര എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.