തിരുവനന്തപുരം: ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്തിന്റെ വീടിന്റെ ഗേറ്രിന് നേരെ ട്യൂബ് ലൈറ്റുകൾ എറിഞ്ഞ് ആക്രമണം നടത്താൻ ശ്രമിച്ചതായി പരാതി.ആറന്നൂർ ദുർഗാനഗർ കുന്നുവിളാകത്തെ വീടിനുനേരെ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.തന്റെ വീടിന് നേരെ മനഃപൂർവം ആക്രമണം നടത്തിയതാണെന്ന് കാണിച്ച് അജിത്ത് നൽകിയ പരാതിയിൽ കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.