തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിയുടെ സി.എസ്.ആർ സംരംഭമായ 'കരുതലോടെ'യുടെ ആഭിമുഖ്യത്തിൽ വെള്ളനാട്,പെരുങ്കടവിള ബ്ലോക്കിലെ പതിനൊന്നും ആറരവയസും പ്രായമുള്ള കുരുന്നുകൾക്ക് വീടുവച്ചു നൽകി. യു.എസ്.ടിയുടെ ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഓപ്പറേഷൻസ് സെന്റർ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ,സി.എസ്.ആർ അംബാസഡർ സോഫി ജാനറ്റ്,വിനീത് മോഹനൻ,ലക്ഷ്മി സരളകുമാരി,സുശീർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് താക്കോൽ കൈമാറിയത്. യു.എസ്.ടിയുടെ മേക്ക്-എ-വിഷ് പരിപാടിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ 28 കുട്ടികൾക്ക് പഠനോപകരണങ്ങളും കൈമാറിയിട്ടുണ്ട്.