പാറശാല: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊറ്റാമത്തിന് സമീപം ചാവല്ലുർപൊറ്റ കുറ്റിവേലിവിള ശ്രീവിലാസത്തിൽ ജോൺ കെന്നത്തിന്റെ ഭാര്യ എഫ്.ജിജി (36) ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ കുടുംബ വീട്ടിൽ വച്ച് ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് പാമ്പ് കടിച്ചത്. തുടർന്ന് ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ജോയൽ, ജോബിൻ, ജിബിൻ.
എഫ് ജിജി