അശോകൻ
തിരുവനന്തപുരം : മുട്ടത്തറ : കൃഷ്ണശിലയിൽ ആർ. അശോകൻ (64, റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: പരേതയായ യമുന. മക്കൾ: പ്രവീൺ, അശ്വനി, ആനന്ദ്. മരുമകൻ: ശരത്ത്.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
കേശവ പണിക്കർ
എള്ളുവിള : ചെങ്കവിള പുത്തൻവീട്ടിൽ കേശവ പണിക്കർ (96) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: രാമചന്ദ്രൻ, ഇന്ദിര, മോഹനൻ, പരേതയായ യശോദ. മരുമക്കൾ: അംബിക, ശിവൻ, പരേതരായ സോമൻ, നളിനി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.
അമ്മുക്കുട്ടി
കല്ലിിയൂർ : പാറയിൽതോട് ശ്രീകണ്ഠ വിലാസത്തിൽ പി. അമ്മുക്കുട്ടി (95) നിര്യാതയായി. മക്കൾ: വത്സലകുമാരി, ശ്രീകണ്ഠൻ, അംബിക കുമാരി, ഗിരിജകുമാരി, പ്രേമലത, ചിത്രലേഖ. മരുമക്കൾ: പരേതനായ രാജൻ, തങ്കമണി, പരേതനായ വിക്രമൻ ആശാരി, സുന്ദരേശൻ ആശാരി, വേലപ്പൻ ആശാരി, യോഗീന്ദ്രൻ ആശാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.