തിരുവനന്തപുരം: ചെറുവയ്ക്കൽ നമ്പിക്കൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തിന് കൊടിയേറി. പെരിയമന (ഉത്രം) കൃഷ്ണൻപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ് ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 7ന് തിരുവാതിര തുടർന്ന് നൃത്തനൃത്ത്യങ്ങൾ. നാളെ രാത്രി 7.10ന് നൃത്തസന്ധ്യ. 8ന് രാവിലെ 8ന് ഉത്സവബലി,വൈകിട്ട് 5.15ന് ഐശ്വര്യപൂജ,രാത്രി7.10ന് മേജർ സെറ്റ് കഥകളി. 9ന് വൈകിട്ട് 7ന് ശാസ്ത്രീയ സംഗീതം,രാത്രി 8.35ന് കളരിപ്പയറ്റ്. 10ന് രാവിലെ 9.30ന് പാൽപ്പായസ പൊങ്കാല, 12ന് പൊങ്കാല തർപ്പണം,വൈകിട്ട് കാഴ്ചശീവേലി,രാത്രി 8.30ന് പള്ളിവേട്ട,8.45ന് നൃത്തനൃത്ത്യങ്ങൾ,9.30ന് താലപ്പൊലി ഘോഷയാത്ര. 11ന് വൈകിട്ട് 5.30ന് ആറാട്ടുബലി, 6.30ന് ആറാട്ട്, 7ന് തൃക്കൊടിയിറക്ക്,7.10ന് നൃത്തസന്ധ്യ. ഉത്സവ ദിവസങ്ങളിൽ പതിവു പൂജകൾക്കുപുറമേ കളഭാഭിഷേകം, പുഷ്പാഭിഷേകം,ശ്രീഭൂതബലി,ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് സായാഹ്‌നഭക്ഷണം എന്നിവ ഉണ്ടായിരിക്കും.