തിരുവനന്തപുരം: കുമാരപുരം ശ്രീ അണ്ണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കർമ്മം 10ന് രാവിലെ 7.30നും 8.25നുമിടയിൽ നടക്കും. ഇന്നുമുതൽ 9 വരെ ഉഷപൂജ,മുളപൂജ,ധാര,പഞ്ചഗവ്യം,അനുജ്ഞാകലശം,പ്രായശ്ചിത്ത ഹോമങ്ങൾ,ശാന്തി ഹോമങ്ങൾ,ശയ്യാപൂജ, നിദ്രകലശ പൂജ,ജീവകലശ പൂജ,ജലോദ്ധാരം,നേത്രോന്മീലനം എന്നിവ നടക്കും. 10ന് രാവിലെ അധിവാസത്തിൽ ഉഷപൂജ,മരപ്പാണി,പ്രതിഷ്ഠ, കലശാഭിഷേകം,ജീവാവാഹന അഷ്ടബന്ധം ചാർത്തൽ,പ്രതിഷ്ഠാ കലശാഭിഷേകം,​കുംഭാഭിഷേകം തുടങ്ങിയവ നടക്കും. അന്നേദിവസം രാവിലെ 7 മുതൽ പ്രഭാത ഭക്ഷണം,ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനസദ്യ, വൈകിട്ട് 6.30 മുതൽ സായാഹ്ന ഭക്ഷണം എന്നിവയുണ്ടാകും.