f

കാർട്ടൂൺ ചൊല്ലുകൾ

ഒരു വോട്ടിലെന്തിരിക്കുന്നു

ഒരു വോട്ടിലെല്ലാമുണ്ട്

ഒരു വോട്ടിൽ നാടുണ്ട്, നഗരമുണ്ട്

ഒരു വോട്ടിൽ വീടുണ്ട്, കിറ്റുമുണ്ട്

ഒരു വോട്ടിലെന്തിരിക്കുന്നു

ഒരു വോട്ടിലെല്ലാമുണ്ട്

ഒരു വോട്ടിൽ ജാതിയുണ്ട്, മതമുണ്ട്

മതമദമേളങ്ങളെല്ലാമുണ്ട്

ഇടതെണ്ണുന്നു വോട്ടുകൾ

വലതെണ്ണുന്നു വോട്ടുകൾ

ഇടമില്ലിടയില്ലൊരു വോട്ടും

ജനാധിപത്യത്തിനെണ്ണാൻ

ഒരു വോട്ടിലെന്തിരിക്കുന്നു

ഒരു വോട്ടിലൊന്നുമില്ല

ഒരു വോട്ടിലില്ലില്ലൊരു വോട്ടും

ഓരോ വോട്ടും ഒരു നോട്ട

..................................................

''ഭരണഘടനയ്‌ക്കുവേണ്ടിയാണ് എന്റെ വോട്ട്. വീണ്ടും വോട്ടുചെയ്യാനുള്ള അവസരത്തിനു വേണ്ടിക്കൂടിയാണ് ഈ വോട്ട്" - ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിൽ കേരളത്തിന്റെ മനസ്സായി ഒരു ക്രൈസ്‌തവ പുരോഹിതന്റെ വാക്കുകൾ.

വോട്ട് ആ‍ർക്ക്?​

എം.എസ്. വേണുഗോപാൽ

തോരണങ്ങൾ വകഞ്ഞും

ചികഞ്ഞും ബൂത്തിലെത്തി

പരതി ഞാനാവോട്ടു -

പെട്ടിയിലൊന്നാകെ.

'താ" -മതേതരത്വ വോട്ടെന്ന്

തീവ്ര ന്യൂനപകഷ ചിഹ്നം

'നോ" -കപട മതേതരത്വത്തിനോ

തീവ്ര ഭൂരിപകഷ ചിഹ്നം.

പകച്ചൂ ചൂണ്ടുവിരൽ

പുകഞ്ഞൂ കണ്ണുകൾ

വീണ്ടും പരതി പെട്ടിയിലാകെ

കണ്ടൂ ഞാനെൻ ചിഹ്നം.

പ്രചാരകരില്ലാതെ

നിഷ്കളങ്കനായി

പുഞ്ചിരിതൂകി

നോക്കുമീ നോട്ടയെ.

പിന്നെപ്പിഴച്ചില്ല

കൈവിരലുടൻ

ചുംബിച്ചു നോട്ടയെ

പച്ചവെട്ടം മിന്നുവോളം.