ദളപതി 69 ഉറ്റു നോക്കി തമിഴകം

ss

ദളപതി 69 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ വിജയ് എത്തുന്നത് രാഷ്ട്രീയക്കാരന്റെ വേഷത്തിൽ. ഈ ചിത്രത്തോടെ അഭിനയ ജീവിതം പൂർണമായും ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശം നടത്താനാണ് വിജയ് യുടെ തീരുമാനം. എച്ച്. വിനോദ് ആണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രങ്ങളിൽ വിജയ് മുൻപും അഭിനയിച്ചിട്ടുണ്ട്. എന്നാൽ പൂ‌ർണമായും രാഷ്ട്രീയത്തിലേക്കു ഇറങ്ങുന്ന വിജയ് അവസാനമായി അഭിനയിക്കുന്നത് രാഷ്ട്രീയക്കാരനായി എന്നത് ആരാധകർക്ക് കൗതുകമാവുന്നു. വിജയ്‌യുടെ 50-ാം പിറന്നാൾ ദിനമായ ജൂൺ 22 ന് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അടുത്ത വർഷം മധ്യത്തിൽ ചിത്രം റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനുശേഷം കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ദളപതി 69. അതേ സമയം ദളപതി 69ൽ വിജയ് രാഷ്ട്രീയക്കാരനായി എത്തുന്നതിനെയും ഉറ്റുനോക്കുകയാണ് തമിഴകം. മുൻപ് തന്റെ സിനിമകളിലൂടെ വിജയ് രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. എന്നാൽ മുഴുനീള രാഷ്ട്രീയക്കാരനായി എത്തുന്നതിനാൽ അതിന് അർത്ഥതലങ്ങൾ നിരവധിയാണ്. അതുതന്നെയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ ഉറ്റുനോക്കുന്നതും. ദളപതി 69ൽ വൻതാരനിര അണിനിരക്കുന്നുണ്ട്. കമൽഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ തത്ക്കാലം മാറ്റിവച്ചാണ് എച്ച്. വിനോദ് ദളപതി 69ൽ മുഴുകിയിരിക്കുന്നത്.

ദളപതി 69ലേക്ക് പല സംവിധായകരുടെയും പേരുകൾ ഉയർന്നെങ്കിലും വിജയ് വിനോദിനെയാണ് പരിഗണിച്ചത്.