മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിൽ കമൽഹാസൻ ചെറുപ്പക്കാരനായി പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ ചിത്രം സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. കമൽഹാസൻ നായകനായ സത്യ എന്ന ചിത്രത്തിലെ ലുക്കിനെ ഓർമ്മിപ്പിക്കുന്നു തഗ് ലൈഫിലെ രൂപമെന്ന് ആരാധകർ. ചിമ്പു, അഭിരാമി, നാസർ എന്നിവരോടൊപ്പമുള്ള ഡൽഹിയിലെ ലൊക്കേഷനിന്നുള്ള ചിത്രമാണ് പുറത്തു വന്നത്. അഭിരാമിയെ കണ്ടാൽ വിരുമാണ്ടിയിലെപ്പോലെ തന്നെയുണ്ടെന്ന് ആരാധകർ. ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ തഗ് ലൈഫിൽ അവതരിപ്പിക്കുന്നത്. മൂന്നര പതിറ്റാണ്ടിനുശേഷം മണിരത്നവും കമൽഹാസനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. തഗ് ലൈഫ് നായകന്റെ സീക്വൽ ആണോ എന്ന ചേദ്യവും ഉയരുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജുജോർജ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.