45-ാം വിവാഹവാർഷികം ആഘോഷിക്കുന്ന വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും പഴയതും പുതിയതുമായി രണ്ടു ചിത്രങ്ങളും കുറിപ്പിനൊപ്പം ദുൽഖർ പങ്കുവച്ചു. "45 വർഷമായി നിങ്ങൾ രണ്ടുപേരും മാതൃകയായി തുടരുന്നു. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടേതായൊരു പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയിലും മുഴുകാനും കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ ഉമ്മയ്ക്കും വാപ്പച്ചിക്കും വിവാഹ ആശംസകൾ! നിങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റവും സാധാരണമായതിനെയും അസാധാരണമാക്കുന്നു." ദുൽഖറിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസമായിരുന്നു സുൽഫത്തിന്റെയും ദുൽഖറിന്റെ മകൾ മറിയത്തിന്റെയും പിറന്നാൾ.സുൽഫത്തിന്റെ പിറന്നാളിന് ഹൃദയം തൊടുന്ന കുറിപ്പ് ദുൽഖർ പങ്കുവച്ചു.