entrepreneurship


തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ, വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്രപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കെ. ഐ. ഇ. ഡി) ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 18 വരെ കളമശേരി ക്യാമ്പസിലാണ് പരിശീലനം. അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം. 3,540 രൂപയാണ് ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പടെ). താമസം ആവശ്യമില്ലെങ്കിൽ 1,500 രൂപ.

പട്ടികജാതി. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയും അടച്ചാൽ മതി. താത്പര്യമുള്ളവർ ഓൺലൈനായി മെയ് 10ന് മുൻപ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി.